ശാഖ
●●●●●●●
ശാഖ എന്നത് ശിഖരം(branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് സംഘശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘശാഖ. സംഘശാഖയിൽ പങ്കെടുക്കുന്ന വ്യക്തികളെ സ്വയംസേവകർ എന്ന് വിളിക്കുന്നു. “വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം” എന്ന ആശയമാണ് സംഘശാഖകൾ പ്രതിനിധാനം ചെയ്യുന്നത്. “ഒരു ദിവസത്തിൽ 23 മണിക്കൂർ സ്വന്തം കാര്യങ്ങൾക്കായി ചിലവഴിക്കുമ്പോൾ, ഒരു മണിക്കൂർ രാഷ്ട്രത്തിനായി മാറ്റി വെയ്ക്കുക” എന്നതാണ് ദിനേന ഒരു മണിക്കൂർ വീതം നടക്കുന്ന ശാഖകളുടെ ഉദ്ദേശം. ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ട് .

യോഗ, വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും, സുഭാഷിതം, ദേശഭക്തിഗാനങ്ങൾ, അമൃതവചനം, കഥകൾ, പ്രാർത്ഥന തുടങ്ങിയവ കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്. പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്യുന്നു. ആർ.എസ്.എസിന് പ്രവർത്തകരുടെ റിക്കോർഡ് സൂക്ഷിക്കുന്ന പതിവില്ലെങ്കിലും ഏകദേശം 2.5 മുതൽ 6 ദശലക്ഷം പ്രവർത്തകർ ഉള്ളതായി കണക്കാക്കപ്പെടുന്നു.
സംഘടനാ തലം
●●●●●●●●●●●●●●●
മറ്റു രാഷ്ടീയ സംഘനകൾ പോലെ 'പദവി' എന്ന വാക്കല്ല, മറിച്ച് ചുമതല, ഉത്തരവാദിത്വം എന്നീ വാക്കുകളാണ് ആർ.എസ്.എസ് സംഘടനാ തലത്തിൽ ഉപയോഗിക്കുന്നത്. ഓരോ വ്യക്തിയും വഹിക്കുന്ന പദവി സംഘടന വളർത്താനുള്ള അയാളുടെ ചുമതലയോ, ഉത്തരവാദിത്വമോ ആണ്, അധികാരം വിനിയോഗം ചെയ്യാനുളള പദവിയല്ല എന്ന സങ്കൽപമാണ് ഇതിനു പിന്നിൽ.

സർസംഘചാലക്
●●●●●●●●●●●●●●●●
സർസംഘചാലക് പദവി ആണ് ആർ.എസ്.എസിലെ ഏറ്റവും ഉയർന്ന പദവി. ഈ സ്ഥാനം നിശ്ചയിക്കുന്നത് മുൻഗാമി ആയിരിക്കും. സർസംഘചാലക് പദവിയിൽ വന്നിട്ടുള്ളവർ:

ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ(സ്ഥാപകൻ), ഡോക്ടർജി എന്നറിയപ്പെടുന്നു (1925-1930 & 1931-1940).
ഡോ. ലക്ഷ്മൺ വാമൻ പരാജ്‌പേ (1930-1931) (ഡോ. ഹെഡ്ഗേവാർ സത്യാഗ്രഹം നടത്തി ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത്)
ശ്രീ. മാധവ് സദാശിവ് ഗോൾവർക്കർ, ഗുരുജി എന്നറിയപ്പെടുന്നു (1940-1973)
ശ്രീ. മധുകർ ദത്താത്രേയ ദേവറസ്, ബാലാസാഹെബ് എന്നറിയപ്പെടുന്നു (1973-1993)
പ്രൊഫ. രാജേന്ദ്ര സിംഗ്, രാജുഭയ്യ എന്നറിയപ്പെടുന്നു (1993-2000)
കുപ്പഹള്ളി സിതാരാമയ്യ സുദർശൻ (2000-2009)
ഡോ. മോഹൻ മധുകർ ഭാഗവത് (21 മാർച്ച് 2009 മുതൽ ഇന്നുവരെ).
സംഘടനാ തലത്തെ; ക്ഷേത്രം (Zone), പ്രാന്തം (State), വിഭാഗ്(ഒന്നോ, അതിൽ കൂടുതലോ സംഘജില്ലകൾ), സംഘജില്ല, താലൂക്ക്, മഹാനഗർ (Corporation), നഗർ (Municipality), ഉപനഗർ, മണ്ഡൽ, ശാഖകൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
പ്രചാരകൻ
●●●●●●●●●●●●
പ്രതിഫലം കൂടാതെ മുഴുവൻ സമയം പ്രവർത്തിക്കുന്ന പ്രവർത്തകന്മാരാണ് പ്രചാരകർ. ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിൽ ഉള്ളവരെ വിസ്താരകർ എന്നും പറയുന്നു. മറ്റു സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് പ്രചാരകന്മാരെ അയക്കുന്ന പതിവുണ്ട് ഉദാ :- ബി.എം.എസ്, ബി.ജെ.പി, സേവാ ഭാരതി, മുതലായവ.

കാര്യവാഹ്(Organizers)
●●●●●●●●●●●●●●●●●●●●
മറ്റു ജോലികളും, കുടുംബവും സംഘപ്രവർത്തനത്തോടൊപ്പം കൊണ്ടു പോകുന്നവരാണ് കാര്യവാഹകുമാർ.

മുഖ്യശിക്ഷക്
●●●●●●●●●●●●●●
ശാഖ നടത്തുന്നയാൾ. ശാഖയുടെ അധികാരി മുഖ്യശിക്ഷക് ആയിരിക്കും. സർ സംഘചാലക് ഒരു ശാഖയിൽ പ്രവേശിച്ചാലും, ധ്വജത്തെയും, മുഖ്യശിക്ഷകിനെയും പ്രണമിച്ച ശേഷമേ കാര്യപരിപാടികളിൽ പങ്കെടുക്കുകയുള്ളൂ.

ശിക്ഷക്
●●●●●●●●●
ധ്വജമുയർത്തുകയും, പ്രാർത്ഥന ചൊല്ലിക്കൊടുക്കുകയും, അതാതു ദിവസത്തെ അംഗസംഖ്യ എടുക്കുകയും ചെയ്യുക എന്നതാണ് ശിക്ഷകിൻ്റെ പ്രാഥമിക ചുമതല.

ഗണവേഷം(Uniform)
●●●●●●●●●●●●●●●●●●
കറുത്ത പദവേഷം (ഷൂസ്), സോക്സ് (കാക്കി), ട്രൗസർ (കാക്കി), ബെൽറ്റ് (തവിട്ടുനിറം), ഷർട്ട് (വെള്ള), തൊപ്പി (കറുപ്പ്) ഇവയാണ് സംഘത്തിന്റെ ഔദ്യോഗിക വേഷം.
(ഇപ്പോൾ ചെറിയ മാറ്റം വരുത്തി )

ഐ.റ്റി മിലൻ
●●●●●●●●●●●●●●
വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ശാഖയെ ആണ് ഐ.റ്റി(Information Technology) മിലൻ എന്ന് വിളിക്കുന്നത്. ശാഖയിൽ നിന്നും വത്യസ്തമായി ആഴ്ച തോറുമാണ് ഐ.റ്റി മിലൻ കൂടിച്ചേരൽ നടത്തുന്നത്. മുംബൈ, പൂനെ, ബെംഗലൂരു, ചെന്നൈ, എറണാകുളം, ഡൽഹി തുടങ്ങിയ പട്ടണങ്ങളിൽ ഐ.റ്റി മിലൻ പ്രവർത്തിക്കുന്നുണ്ട്.

60-90 മിനിട്ട് വരെ നീണ്ടുനിൽക്കുന്ന ഇത്തരത്തിലുള്ള കൂടിച്ചേരലിൽ പ്രാർഥന, സൂര്യനമസ്ക്കാരം, യോഗ, കളികൾ മുതലായവ ഉണ്ടായിരിക്കും. പൊതുവേ ഇംഗ്ലീഷിൽ കൈകാര്യം ചെയ്യപ്പെടുന്ന ഐ.റ്റി മിലനിൽ വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി തയ്യാറാക്കപ്പെട്ട വ്യായാമങ്ങൾ ചെയ്യുന്നു. അവരുടെ മാനസിക ഉല്ലാസത്തിനായിയുള്ള കളികളിൽ ഏർപ്പെടുന്നു. ദേശീയ സാർവദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
സംഘ ഉത്സവങ്ങൾ
●●●●●●●●●●●●●●●●●●
●●●●●●●●●●●●●●●●●●
1) മകരസംക്രാന്തി
••••••••••••••••••
രാഷ്ട്രീയ സ്വയംസേവക സംഘം ശാഖകളില്‍കൊണ്ടാടുന്ന ആറ് ഉത്സവങ്ങളില്‍ ഒന്നാണ് "മകരസംക്രമം".
"ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്" എന്ന സന്ദേശവും ഏന്തുന്നതാണ് മകരസംക്രമം.

2) വർഷ പ്രതിപദ
••••••••••••••••••
ആർഎസ്എസ് പ്രവർത്തകർ ഉചിതമായ സ്ഥലങ്ങളില് ഒത്തുചേർന്ന് അതാതു ശാഖകളുടെ നേതൃത്വത്തിൽ ആദ്യ സർസംഘചാലകായിരുന്ന പൂജനീയ ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിന് പ്രണാമർപ്പിക്കാൻ ഒത്തു ചേരുന്നതാണ് വർഷ പ്രതിപദ ഉത്സവദിനം.

3) ഹിന്ദുസാമ്രാജ്യദിനം
•••••••••••••••••••••••
ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണ ദിനം രാഷ്ടീയ സ്വയംസേവക് സംഘം ഹിന്ദുസാമ്രാജ്യദിനമായി ആഘോഷിക്കുന്നു

4) ഗുരുപൂജ - ഗുരുദക്ഷിണ ഉത്സവം
••••••••••••••••••••••••••••••••••
വേദവ്യാസന്റെ ജന്മദിനമാണ് സംഘം ഗുരുപൂജ ഗുരുദക്ഷിണ ഉത്സവമായി ആഘോഷിക്കുന്നത്. ഭഗവധ്വജത്തെ ഗുരുവായി കണ്ട്, തൻ്റെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ഓരോ സ്വയംസേവകനും ദക്ഷിണയായി സമർപ്പിക്കുന്നു.

5) രക്ഷാബന്ധൻ ഉത്സവം
•••••••••••••••••••••••
സാഹോദര്യം ആണ് സംഘം മുന്നോട്ട് വെക്കുന്ന ആശയം. തൊട്ടടുത്ത ശാഖയിലെ ഒരു സ്വയംസേവകനും, സർസംഘചാലകും ഒരു സ്വയംസേവകന് ജ്യേഷ്ഠസ്ഥാനത്താണ്. അഖിലേന്ത്യാ തലത്തിലുള്ള ഒരു മുതിർന്ന പ്രചാരകനെ പോലും ചേട്ടാ / ഏട്ടാ എന്നേ വിളിക്കൂ. ഞാൻ രാഖി കെട്ടിക്കൊടുക്കുന്നയാൾ എന്നിങസംരക്ഷിക്കും എന്ന വിശ്വാസമാണ് ഓരോ രക്ഷാബന്ധൻ ഉത്സവവും മുന്നോട്ട് വെക്കുന്നത്.

6) വിജയദശമി
•••••••••••••••
രാഷ്ടീയ സ്വയംസേവക് സംഘത്തിൻ്റെ പിറന്നാൾ.

സംഘ് പരിവാർ
●●●●●●●●●●●●●●●●
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ കൂട്ടമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ. ഇതിലെ അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയും, വ്യത്യസ്തമായ കാഴ്ചപ്പാടുകളും, നയങ്ങളും, കാര്യപരിപാടികളും ഉള്ളവയുമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ സമൂലമായ വികസനമാണ് ഈ സംഘടനകളുടെ ലക്ഷ്യംോള
അംഗങ്ങൾ
●●●●●●●●●●●●
സംഘപരിവാറിൽ താഴെ പറയുന്ന സംഘടനകളാണ് ഉള്ളത്.

രാഷ്ട്രീയ സ്വയംസേവക സംഘം(RSS)
ഭാരതീയ ജനതാ പാർട്ടി (BJP)
ഭാരതീയ കിസാൻ സംഘം
ഭാരതീയ മസ്ദൂർ സംഘം (BMS)
വിശ്വ ഹിന്ദു പരിഷദ് (VHP)
മുസ്ലീം രാഷ്ട്രീയ മഞ്ച്
ഫിഷർമാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
വിവേകാനന്ദ മെഡിക്കൽ മിഷൻ
ഭാരതീയ അദ്ധ്യാപക പരിഷദ്
ഭാരതീയ അഭിഭാഷക പരിഷത്ത്
വിവേകാനന്ദ കേന്ദ്രം
ഭാരതീയ വികാസ് പരിഷദ്
ദീൻ ദയാൽ ശോധ് സംസ്ഥാൻ
രാഷ്ട്രീയ സേവികാ സമിതി (ആർ എസ്സ് എസ്സിന്റെ വനിതാ വിഭാഗം)
അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP)
ഭാരതീയ ജനതാ യുവ മോർച്ച
ശിഖാ ഭാരതി
ഹിന്ദു സ്വയംസേവക സംഘം (ആർ എസ്സ് എസ്സിന്റെ രാജ്യാന്തര വിഭാഗം)
സ്വദേശി ജാഗരൺ മഞ്ച്
സരസ്വതി ശിശു മന്ദിർ
വിദ്യാഭാരതി
വനവാസി കല്യാൺ ആശ്രം
ബജ്റംഗ് ദൾ
വിജ്ഞാന ഭാരതി
സങ്കല്പ്സംസ്കാർ
ഭാരതിസഹകാർ
ഭാരതിഅധിവക്ത പരിഷദ്
സേവാഭാരതി
ഭാരതീയ വിചാര കേന്ദ്രം
ഭാരതീയ ഇതിഹാസ സങ്കലന യോജന
ഹിന്ദു ഐക്യ വേദി
ബാലഗോകുലം
അയ്യപ്പ സേവാ സമാജം
സംസ്കൃത ഭാരതി

പ്ലീസ് നോട്ട് : ശിവ സേന, ശ്രീരാമ സേന, ഹനുമാൻ സേന, ഹിന്ദു മഹാസഭ എന്നിവയൊന്നും ആർ എസ്സ് എസ്സിന്റെ ഭാഗമായി ഉളളതല്ല.
ഭാരത് മാതാ കീ ജയ്
Comments
Post a Comment