Skip to main content

Posts

Showing posts with the label രക്ഷാബന്ധൻ

രക്ഷാബന്ധൻ മഹോത്സവം.

രാഷ്ട്രം മുഴുവൻ എകാത്മതയുടെ ഭാവം ഉണർത്തി കൊണ്ട് ഊഷ്മളമായ സ്നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നിറപ്പകിട്ടുകളോടെ രക്ഷാബന്ധൻ മഹോത്സവം   ഭാരതമെമ്പാടും മാത്രമല്ല മറുനാടൻ ഭാരതീയരും ആഗോളതലത്തിൽ ആഘോഷിക്കുകയാണ്. ശ്രാവണ മാസത്തിലെ ഈ പൗർണമി നാളിൽ മുഴുവൻ ഭാരത വർഷവും ഒരേ സാംസ്കാരിക ധാരയിലേക്ക് ലയിച്ചു ചേരുന്നു. നമുക്ക് ഏവർക്കും അറിയാവുന്നത് പോലെ പവിത്രമായ സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണത തന്നെയാണ് രക്ഷാബന്ധൻ നമ്മോടു പറയുന്നത്. ഇന്നത്തെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയിൽ പ്രത്യേകിച്ചും കുടുംബ ജീവിത പശ്ചാത്തലങ്ങളിൽ ഇത്തരം ആഘോഷങ്ങളുടെ മഹത്വം എത്ര ഉയരത്തിലാണെന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു.ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം നമുക്ക് പകർന്നു നൽകിയ പുരാണേതിഹാസങ്ങളിലൂടെ തുടങ്ങുന്നു ഇതിന്റെ ചരിത്രവും. പൗരാണീകതയിൽ തുടങ്ങി മധ്യ ചരിത്ര കാലഘട്ടത്തിലൂടെ നമ്മുടെ മുൻപിൽ എത്തി നിൽക്കുകയാണ് ഇതുമായി ബന്ധപ്പെട്ട കഥകളും, ചരിത്ര സംഭവങ്ങളും. എല്ലാ മതവിഭാഗങ്ങളുടെയുമിടയിൽ സ്നേഹ സാഹോദര്യങ്ങൾ പുനഃസ്ഥാപിക്കുവാൻ വേണ്ടി രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിൽ രക്ഷാബന്ധൻ  ആചരിക്കുമായിരുന്നു. ആവണി അവിട്ടം എന്ന പേരില...