രാഷ്ട്രം മുഴുവൻ എകാത്മതയുടെ ഭാവം ഉണർത്തി കൊണ്ട് ഊഷ്മളമായ സ്നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നിറപ്പകിട്ടുകളോടെ രക്ഷാബന്ധൻ മഹോത്സവം ഭാരതമെമ്പാടും മാത്രമല്ല മറുനാടൻ ഭാരതീയരും ആഗോളതലത്തിൽ ആഘോഷിക്കുകയാണ്. ശ്രാവണ മാസത്തിലെ ഈ പൗർണമി നാളിൽ മുഴുവൻ ഭാരത വർഷവും ഒരേ സാംസ്കാരിക ധാരയിലേക്ക് ലയിച്ചു ചേരുന്നു. നമുക്ക് ഏവർക്കും അറിയാവുന്നത് പോലെ പവിത്രമായ സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണത തന്നെയാണ് രക്ഷാബന്ധൻ നമ്മോടു പറയുന്നത്. ഇന്നത്തെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയിൽ പ്രത്യേകിച്ചും കുടുംബ ജീവിത പശ്ചാത്തലങ്ങളിൽ ഇത്തരം ആഘോഷങ്ങളുടെ മഹത്വം എത്ര ഉയരത്തിലാണെന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു.ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം നമുക്ക് പകർന്നു നൽകിയ പുരാണേതിഹാസങ്ങളിലൂടെ തുടങ്ങുന്നു ഇതിന്റെ ചരിത്രവും. പൗരാണീകതയിൽ തുടങ്ങി മധ്യ ചരിത്ര കാലഘട്ടത്തിലൂടെ നമ്മുടെ മുൻപിൽ എത്തി നിൽക്കുകയാണ് ഇതുമായി ബന്ധപ്പെട്ട കഥകളും, ചരിത്ര സംഭവങ്ങളും. എല്ലാ മതവിഭാഗങ്ങളുടെയുമിടയിൽ സ്നേഹ സാഹോദര്യങ്ങൾ പുനഃസ്ഥാപിക്കുവാൻ വേണ്ടി രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിൽ രക്ഷാബന്ധൻ ആചരിക്കുമായിരുന്നു. ആവണി അവിട്ടം എന്ന പേരില...
ശാഖ ●●●●●●● ശാഖ എന്നത് ശിഖരം(branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് സംഘശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘശാഖ. സംഘശാഖയിൽ പങ്കെടുക്കുന്ന വ്യക്തികളെ സ്വയംസേവകർ എന്ന് വിളിക്കുന്നു. “വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം” എന്ന ആശയമാണ് സംഘശാഖകൾ പ്രതിനിധാനം ചെയ്യുന്നത്. “ഒരു ദിവസത്തിൽ 23 മണിക്കൂർ സ്വന്തം കാര്യങ്ങൾക്കായി ചിലവഴിക്കുമ്പോൾ, ഒരു മണിക്കൂർ രാഷ്ട്രത്തിനായി മാറ്റി വെയ്ക്കുക” എന്നതാണ് ദിനേന ഒരു മണിക്കൂർ വീതം നടക്കുന്ന ശാഖകളുടെ ഉദ്ദേശം. ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ട് . യോഗ, വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും, സുഭാഷിതം, ദേശഭക്തിഗാനങ്ങൾ, അമൃതവചനം, കഥകൾ, പ്രാർത്ഥന തുടങ്ങിയവ കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്. പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുക...